റിയാദ്- സ്വകാര്യ വാഹനത്തില്‍ സൗദിയിലേക്ക് ഒളിപ്പിച്ച് കടത്തുകയായിരുന്ന 100.240 കിലോ കഞ്ചാവ് റുബുല്‍ഖാലി ചെക്ക് പോസ്റ്റില്‍ കസ്റ്റംസ് പിടികൂടി. വാഹനത്തിന്റെ സീറ്റിനടിയിലും ഡോറുകള്‍ക്കുള്ളിലുമായിരുന്നു ഇവ സൂക്ഷിച്ചത്. വാഹനത്തിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു.
കയറ്റുമതി, ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളും നിരന്തര നിരീക്ഷണത്തിലാണെന്നും നിരോധിത വസ്തുക്കളുടെ കടത്ത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും കസ്റ്റംസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മയക്കുമരുന്ന് പ്രതിരോധ സമിതിയുടെ പൂര്‍ണ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.