കാസര്‍കോട്- ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവും ചെമനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ചെമ്പിരിക്കയിലെ പി.എ മുഹമ്മദ് കുഞ്ഞി ഹാജി(80) നിര്യാതനായി.
ഐഎന്‍എല്‍ സംസ്ഥാന കമിറ്റി അംഗം, കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ്, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍: ശബീര്‍, കബീര്‍, അമീര്‍, ആരിഫ, ശരീഫ, അഫീഫ, പരേതനായ ബഷീര്‍. മരുമക്കള്‍: ലത്വീഫ്, മസ്ഊദ്, സഹീര്‍, സബിദ, ആയിഷ, തംസീറ, ശാഹിന.