മലപ്പുറം-ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്കെതിരായ അപകീര്‍ത്തി വാര്‍ത്തകളും വീഡിയോകളും നിര്‍ബന്ധിതമായ മറുനാടന്‍ മലയാളിക്കെതിരെ ആരോപണവുമായി പി.വി.അന്‍വര്‍ എം.എല്‍.എ.
മറുനാടന്‍ മലയാളിയുടെ ഉടമസ്ഥാവകാശം കൈയാളുന്ന ടൈഡിംഗ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സ് കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജ രേഖ സമര്‍പ്പിച്ചുവെന്നാണ് ആരോപണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ഓഫീസില്‍ സമര്‍പ്പിച്ചത് ബി.എസ്.എന്‍.എല്ലിന്റെ വ്യാജ ബില്ലാണെന്ന് പി.വി.അന്‍വര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.