Sorry, you need to enable JavaScript to visit this website.

ഫോട്ടോ ഷൂട്ടിലെ പാമ്പിനു പിന്നില്‍ ഒരു കഥയുണ്ട്; പ്രണയസാഫല്യം

കൊച്ചി- പ്രണയ സാഫല്യത്തിന് പാമ്പിനോട് നന്ദി പറയുന്ന ദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടില്‍ പാമ്പിനെയും ഉള്‍പ്പെടുത്തി ഷൂട്ട് ചെയ്ത പങ്കാളികളുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പാമ്പു കാരണമാണ് തങ്ങള്‍ പ്രണയത്തിലായതെന്നാണ് ഇവര്‍ പറയുന്നത്.  വിവേക് എന്ന ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ സീരീസ് രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
വീടിനു പുറത്തിറങ്ങുന്ന പെണ്‍കുട്ടി ഒരു പാമ്പിനെ കാണുന്നിടത്തു നിന്നാണ് ഷൂട്ട് ആരംഭിക്കുന്നത്. സഹായത്തിനായി റെസ്‌ക്യൂ ടീമിലെ രണ്ടു യുവാക്കളെത്തുന്നു.
ഒരു വടി ഉപയോഗിച്ച് പാമ്പിനെ പെട്ടിയിലാക്കുന്നു. തന്നെ ഫോണ്‍ ചെയ്യണമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞാണ് യുവാവ് മടങ്ങുന്നത്.
രണ്ടു പേരും ഫോണില്‍ സംസാരിക്കുന്നതും തുടര്‍ന്ന് പ്രണയത്തിലാകുന്നതും ചിത്രങ്ങളിലുണ്ട്. ഇരുവരും കൈക്കോര്‍ത്ത് നടന്നു നീങ്ങുമ്പോള്‍ പാമ്പ് ഇവരെ നോക്കി നില്‍ക്കുന്നതാണ് അവസാനത്തെ ചിത്രം.

 

Latest News