കോഴിക്കോട് - മരം വീണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അധ്യാപകന്‍ മരിച്ചു. കോഴിക്കോട് ഉള്ളിയേരി എ യു പി സ്‌കൂളിലെ അധ്യാപകന്‍ പി. മുഹമ്മദ് ഷെരീഫാണ് (39)മരിച്ചത്. രാവിലെ മടവൂരിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്നതിനിടെ തലയിലേക്ക് മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. നന്മണ്ട അമ്പലപ്പൊയിലില്‍ വെച്ചായിരുന്നു അപകടം. ഹെല്‍മറ്റ് ഉള്‍പ്പെടെ തകരുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ഷെരീഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.