തിരുവനന്തപുരം- ഇന്നുമുതല്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്ങന്നൂര്‍,മാവേലിക്കര,കടയ്ക്കാവൂര്‍,വര്‍ക്കല,നാഗര്‍കോവില്‍,കരുനാഗപ്പള്ളി,ശാസ്താംകോട്ട എന്നിവിടങ്ങളിലെ ട്രാക്ക് നന്നാക്കല്‍ കണക്കിലെടുത്താണിത്. ഇതുപ്രകാരം എറണാകുളം-കൊല്ലം മെമു ഇന്നു മുതല്‍ 11വരെയും തുടര്‍ന്ന് 13,16,17,18,20,23,24,25,27,30 തീയതികളിലും കായംകുളത്ത് സര്‍വീസ് നിറുത്തും. കൂടാതെ 21,23,24,26 തീയതികളില്‍ മംഗലാപുരത്തുനിന്ന് നാഗര്‍കോവിലിലേക്കുള്ള ഏറനാട് എക്‌സ്പ്രസ് കൊല്ലം വരെയും പരശുറാം തിരുവനന്തപുരംവരെയും സര്‍വീസ് നടത്തും. ഇതിന്റെ പിറ്റേന്നുള്ള മടക്കയാത്രയും ഇതേ സ്റ്റേഷനുകളില്‍ നിന്നായിരിക്കും.