കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഈ മഠത്തില്‍ വച്ച് പലതവണ ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് സംഘം തെളിവു ശേഖരിക്കാന്‍ എത്തിയത്. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന മുറി, മഠത്തിലെ രേഖകള്‍ എല്ലാം പരിശോധിച്ചു. മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ചാണ് ആദ്യമായി പീഡനം നടന്നതെന്ന് പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിരുന്നു.
വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മഠത്തിലെത്തി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഠമാണ് കുറുവിലങ്ങാട്ടേത്.