മദീന- കര വ്യോമ മാർഗങ്ങളിലൂടെ ചൊവ്വാഴ്ച വരെ മദീനയിലെത്തിയത് 198.6 ലക്ഷം ഹാജിമാരെന്ന് ഹജ് മന്ത്രാലയം പുറത്തു വിട്ട കണക്കിൽ പറയുന്നു. ഇതിൽ ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തി ഒമ്പത് ഹാജിമാർ വ്യോമ മാർഗവും എഴുപത്തിയൊന്നായിരം ഹാജിമാർ കരമാർഗവുമാണ് എത്തിച്ചേർന്നത്. 20000 ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തുകയും ചെയ്തു. നാൽപതിനായിരത്തിമൂന്നൂറ് ഹാജിമാരെത്തിയ ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതൽ തീർത്ഥാടകരെയെത്തിച്ചിരിക്കുന്നത് 27700 ഇന്ത്യൻ ഹാജിമാരും 26700 പാക്കിസ്താൻ ഹാജിമാരും 13700 ഹാജിമാർ ബംഗ്ലാദേശുകാരും 13000 ഇറാൻ തീർത്ഥാടകരുമാണ്.