റിയാദ്- സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ മുൻനിര പബ്ലിസിറ്റി കമ്പനിയായ തൗഖ് മായി മാർക്കറ്റിംഗ് മേഖയിലും പബ്ലിസിറ്റി രംഗത്തും 180 മില്യൺ റിയാലിന്റെ മൂന്ന് വർഷത്തെ സഹകരണ കരാറിലെത്തിയതായി സൗദി സ്റ്റോക്ക് എക്‌സച്ചൈഞ്ച് (തദാവുൽ) വെളിപ്പെടുത്തി. മലയാളം ന്യൂസ് ഉൾപ്പെടെ നിരവധി ദിനപത്രങ്ങളുൾപടെയുള്ള സൗദിയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളുടെയും മറ്റും ഉടമകൾ കൂടിയാണ് എസ് ആർ എം ജി ഗ്രൂപ്പ്. ഗ്രൂപ്പിന്റെയും അതിനു കീഴിലെ കമ്പനികളുടെയും വിശ്വാസ്യത വ്യക്തമാക്കുന്നതാണ് കരാറെന്ന് തദാവുൽ വൃത്തങ്ങൾ അറിയിച്ചു. സൗദിയിലും പുറത്തുമായി ദീർഘമായ മാധ്യമ, പ്രസാധന, മാർക്കറ്റിംഗ് രംഗത്തെ ദീർഘകാലമായുള്ള അനുഭവ സമ്പത്താണ് കമ്പനിക്ക് ഇത്തരമൊരു നേട്ടം സാധ്യമാക്കിയതിനു പിന്നിലെന്നും തദാവുൽ നിരീക്ഷിച്ചു.