അബുദാബി- അബുദാബി ലോട്ടറിയില്‍ വീണ്ടും മലയാളിക്ക് 70 ലക്ഷം ദിര്‍ഹം സമ്മാനം. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ അറൈവല്‍ ഹാളില്‍ രാവിലെ 10 മണിക്ക് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ ടോജോ മാത്യുവിന് സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പര്‍ 075171 .
ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടിയ മറ്റു വിജയികളില്‍ ഏഴുപേരില്‍ അഞ്ചും ഇന്ത്യക്കാരാണ്. അഷ്‌റഫ് മൊയ്തീന്‍കുട്ടി, സീമാ ജെയിംസ്, ആകാശ് രവീന്ദ്രനാഥ് പ്ലാക്കാട്ട്, ശ്രീദസ ദേവേന്ദ്രനായക്, ഗൗതം സേഥി എന്നിവരാണിവര്‍. ഒരു പാക്കിസ്ഥാനിയും ഒരു കുവൈത്തിയും വിജയികളില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ മാസങ്ങളില്‍ നടന്ന നറുക്കെടുപ്പില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കിക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.