കൊച്ചി- ജലന്ധർ രൂപത അധ്യക്ഷ പദവിയിൽനിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. ഫ്രാങ്കോയുടെ രാജി വത്തിക്കാൻ സ്വീകരിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ. ഈ കേസിൽ കോട്ടയം അഡീഷണൽ കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ബിഷപ്പും ഹൈക്കോടതിയിൽ പരാതി നൽകി. ഇതിനിടെയാണ് രാജി. ഫ്രാങ്കോ നൽകിയ രാജി വത്തിക്കാൻ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയാണ് ഇക്കാര്യം അറിയിച്ചത്. സഭയുടെ നന്മയ്ക്കും രൂപതക്ക് പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജി അംഗീകരിക്കുന്നത് എന്നാണ് വത്തിക്കാന്റെ വാർത്താകുറിപ്പിലുള്ളത്.