Sorry, you need to enable JavaScript to visit this website.

സ്വര്‍ണ മിശ്രിതം കാലിനടിയില്‍ ഒട്ടിച്ചും കടത്ത്; കൊച്ചിയില്‍ 47 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തിയ  രണ്ട് യാത്രക്കാരില്‍ നിന്നായി 47 ലക്ഷം രൂപ വിലവരുന്ന 907.19 ഗ്രാം സ്വര്‍ണം പിടിച്ചു.  പുലര്‍ച്ചെ ക്വാലലംപൂരില്‍ നിന്നെത്തിയ മലേഷ്യന്‍ സ്വദേശിയായ തനി സ്വരന്‍ കുപ്പുസ്വാമിയില്‍ നിന്നും 37 ലക്ഷം രൂപ വിലവരുന്ന 710 . 39 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.മൂന്ന് സ്വര്‍ണ്ണ മാലയും മൂന്ന് സ്വര്‍ണ്ണ വളയും ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ്  കടത്തുവാന്‍ ശ്രമിച്ചത്.
ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ  പാലക്കാട് സ്വദേശി മുഹമ്മദ് റാഷിദില്‍ നിന്നാണ് 196 . 8 ഗ്രാം സ്വര്‍ണം പിടിച്ചത് . ഇതിന് പത്ത് ലക്ഷം രൂപ വില വരും. സ്വര്‍ണ്ണം മിശ്രിതമാക്കി കാലിനടിയില്‍ ഒട്ടിച്ചാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്. രണ്ട് സ്വര്‍ണ്ണമാലയും ഇയാളില്‍ നിന്നും പിടികൂടിട്ടുണ്ട് .രണ്ട് യാത്രക്കാരെയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്  . കൂടുതലായി സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ തുടങ്ങിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കി.

 

Latest News