ജിസാന്‍-സാംതയില്‍ ഹൃദയഘാതം മൂലം മരിച്ച പാലക്കാട് വാണിയംകുളം വെള്ളംബ്ര കൂനത്തറ സ്വദേശി ചന്ദ്രന്റെ(56) മൃതതേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
മാര്‍ച്ച് 26 നായിരുന്നു മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടെ ജോലി ചെയ്തിരുന്ന പ്രദീപ് പാലക്കാടും സാമൂഹ്യ പ്രവര്‍ത്തകന്‍ റുസൈദ് പൊന്മളയും സഹായത്തിനുണ്ടായിരുന്നു.
സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വ്യാഴം രാവിലെ 10 മണിക്ക് കൊച്ചിയില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സ്വദേശമായ പാലക്കാട് കൂനത്താറയിലുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചതിനു ശേഷം സംസ്‌ക്കാര ചടങ്ങുകള്‍പൂര്‍ത്തിയാക്കി.