തിരുവനന്തപുരം- സ്‌കൂളുകളിലെ വേനൽ അവധിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. നിലവിൽ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വേനലവധി ഇനി മുതൽ ഏപ്രിൽ ആറിനാകും ആരംഭിക്കുക. 210 ദിവസം പഠനത്തിന് വേണ്ടി ലഭിക്കാനാണ് വേനലവധി ക്രമീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും.
അധ്യാപകപുടെ സ്ഥാനക്കയറ്റത്തിന് വേണ്ടി വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടും. അധ്യാപകരുടെ കുറവുള്ള സ്ഥലത്ത് ഗസ്റ്റ് അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.