കൊച്ചി - സിബില്‍ സ്‌കോറിലെ കുറവാണെന്ന പേരില്‍ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പിതാവിന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് കോടതിയുടെ ഇടപെടലുണ്ടായത്. ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡ്‌റിക് നല്‍കിയ ഹര്‍ജിയാണ് കോടതി വിധി. വിദ്യാഭ്യാസ വായ്പയായി ഹര്‍ജിക്കാരന് 4.07 ലക്ഷം രൂപ നല്‍കാന്‍ സ്റ്റേറ്റ് ബാങ്കിന് കോടതി നിര്‍ദേശം നല്‍കി.