ബോയിംങ്ങ് 787 9 ഡ്രീം ലൈനര്‍ വിമാനം ഒമാന്‍ എയറിന് സ്വന്തം. മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ജി അബ്ദുള്‍ അസീസ് ബിന്‍ സൗദ് അല്‍ റഈസിയുടെ നേതൃത്വത്തില്‍ പുതിയ വിമാനത്തെ സ്വീകരിച്ചു. ഈ വിഭാഗത്തിലെ ആദ്യ വിമാനമാണിത്.എട്ട് പ്രൈവറ്റ് സ്യൂട്ടുകളും 24 ബിസിനസ്സ് ക്ലാസ് സീറ്റുകളും 232 ഇക്കോണമി സീറ്റുകളും 787 9 ഡ്രീം ലൈനര്‍ അത്യാധൂനിക സൗകര്യത്തോട് കൂടിയുള്ളതാണ്. മികച്ച പ്രവര്‍ത്തനക്ഷമതയും മികച്ച യാത്രനുഭൂതിയും നല്‍കുന്ന ഇത്തരത്തിലുള്ള മൂന്നു വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.