Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ വേശ്യാവൃത്തി; 27 വിദേശവനിതകള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി- കുവൈത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 27 വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വേശാവൃത്തിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. വിവിധ രാജ്യക്കാരായ ഇവരെ  തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറി.
സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ ശക്തമായ പരിശോധനയാണ് രാജ്യത്ത്  നടത്തുന്നത്.

 

Latest News