ദുബായ് - ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിയുന്ന ദുബായ് വിസക്കാര്‍ക്ക് പിഴയടച്ച് രാജ്യത്ത് തിരിച്ചെത്താനുള്ള സൗകര്യം നിര്‍ത്തിയിട്ടില്ലെന്നു ജി.ഡി.ആര്‍.എഫ്.എ. ആറ് മാസത്തിലധികം വൈകിയത് ചികിത്സാര്‍ഥമാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മക്കളുടെ വിദ്യാഭ്യാസം കാരണമാണെങ്കില്‍ സ്‌കൂളില്‍നിന്നുള്ള സാക്ഷ്യപത്രവും നല്‍കണം. 445 ദിര്‍ഹമാണ് റിട്ടേണ്‍ പെര്‍മിറ്റ് നിരക്ക്. 6 മാസത്തിലധികം വൈകിയ ആള്‍ക്ക് ജിഡിആര്‍എഫ്എ നിയമം അനുസരിച്ച് സമീപ ദിവസങ്ങളില്‍ റീ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ചിരുന്നു.