റിയാദ്- സൗദി അറേബ്യയിലെ യിലെ താമസക്കാരായ വിദേശികളിൽ ഭൂരിഭാഗവും അവധിക്കാലം ചെലവിടാൻ ആഗ്രഹിക്കുന്നത് സൗദിയിൽ തന്നെയെന്ന് പഠന റിപ്പോർട്ട്. സർവ്വേകളിൽ പ്രസിദ്ധമായ യു ഗവർമെന്റ് എന്ന കമ്പനിയാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വിദേശികളിൽ 70 ശതമാനമാളുകളും അവധിക്കാലങ്ങളിലധികവും ചെലവിടാൻ ഇഷ്ടപ്പെടുന്നത് സൗദിക്കകത്തു തന്നെയാണ്. തങ്ങൾക്കനുയോജ്യമായ വിനോദ പരിപാടികളും ഉല്ലാസ കേന്ദ്രങ്ങളും മറ്റും സൗദിയിൽ തന്നെയുണ്ടെന്നതാണ് 50 ശതമാനം പേരെയും സൗദിയിൽ തന്നെ പിടിച്ചു നിർത്തുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. 23 ശതമാനമാളുകൾ യാത്ര ചെലവ് ബാധ്യതയായി മാറുമെന്നതിനാലാണ് സൗദിയിൽ തന്നെ വേനലവധിയും മറ്റും ചെലവിടാൻ തീരുമാനിക്കുന്നതെങ്കിലും 32 ശതമാനം പേരെ ജോലിയാണ് യാത്രകളിൽ നിന്നു തടയുന്നത്. 19 ശതമാനം പേർ കുടുംബ പരമായ കാരണങ്ങളാൽ യാത്രയിൽ നിന്നു തടയപ്പെടുന്നവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.