Sorry, you need to enable JavaScript to visit this website.

മിന്നലേറ്റ് യുവതി മരിച്ചു; മറ്റൊരു സ്ത്രീക്ക് പരുക്ക്

കോഴിക്കോട്: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളിയിലാണ് സംഭവം. 
കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. 

ആവിലോറയില്‍ സ്ത്രീക്ക് ഇടിമിന്നലില്‍ പരുക്കേറ്റ് ആശുപത്രിയിലായി. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News