റിയാദ് - നഗരത്തിലെ തെരുവില്‍ കണ്ടെത്തിയ സിംഹത്തെ പിടികൂടിയതായി പരിസ്ഥിതി സുരക്ഷ പ്രത്യേക സേന. ആര്‍ക്കും പരിക്കോ മറ്റു അപകടങ്ങളോ ഇല്ലാതെയാണ് സിംഹത്തെ കീഴടക്കിയത്. പ്രത്യേക കൂട്ടിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ വീടുകളിലോ മറ്റോ വളര്‍ത്തിയിരുന്ന സിംഹമായിരിക്കാനാണ് സാധ്യത.
വംശനാശ ഭീഷണി നേരിടുന്ന ഇത്തരം വന്യമൃഗങ്ങളെ കടത്തുന്നത് നിയമവിരുദ്ധമാണെന്നും പത്ത് വര്‍ഷം തടവോ 30 ദശലക്ഷം പിഴയോ രണ്ടുമൊന്നിച്ചോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്നും പ്രത്യേക സേന വ്യക്തമാക്കി. പരിസ്ഥിതിക്കും വന്യജീവികള്‍ക്കും നേരെയുള്ള ആക്രമണകേസുകളെ കുറിച്ച് മക്ക, റിയാദ് കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 നമ്പറിലും മറ്റു പ്രവിശ്യകളിലുള്ളവര്‍ 999, 996 നമ്പറിലും വിളിച്ചറിയിക്കണമെന്നും സേന ആവശ്യപ്പെട്ടു.