മക്ക-ഹജ് സീസണ്‍ കണക്കിലെടുത്ത് മക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാര്‍ഷിക പരീക്ഷ നേരത്തെയാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മക്ക, ബഹറ, ജുമൂം, കാമില്‍ എന്നീ പ്രദേശങ്ങളിലെ വാര്‍ഷിക പരീക്ഷകള്‍ ജൂണ്‍ ആറിന് ചൊവ്വാഴ്ച ആരംഭിച്ച് ജൂണ്‍ 15 ന് വ്യാഴാഴ്ച അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹാജിമാരുടെ യാത്ര സുഗമമാക്കുന്നതും മറ്റും പരിഗണിച്ചാണ് പരീക്ഷകള്‍ നേരത്തെയാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയ വാക്താവ് അറിയിച്ചു. ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ക്ക് ജൂണ്‍ 26 ന് തുടക്കാമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് മഹാമാരിക്കു ശേഷം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ഹാജിമാരെത്തുന്നുണ്ട്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും എത്തിച്ചേരുന്ന തീര്‍ത്ഥാടകരും അനുബന്ധ സര്‍വ്വീസ് സ്ഥാപനങ്ങളിലെ ജോലിക്കാരുമെത്തുന്നതോടെ ആഴ്ചകള്‍ക്കുള്ളില്‍ മക്ക നഗരം തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു കവിയും.