ഖത്തീഫ്- ഫിഷ് മാർക്കറ്റ് ജീവനക്കാരനായ പൊന്നാനി മരക്കടവ് സ്വദേശി പയ്യോളി വീട്ടിൽ മുഹമ്മദ് (60) ഖത്തീഫിൽ താമസ സ്ഥലത്ത് ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഷാഫി, ഷാജഹാൻ, ഹസീന.
ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിൽ മറവു ചെയ്യുമെന്ന് ഖത്തീഫ് കെ.എം.സി.സി സെക്രട്ടറി മുഷ്താഖ് പേങ്ങാട്, വെൽഫെയർ വിങ് നേതാക്കളായ അസീസ് കാരാട്, അമീൻ കളിയിക്കാവിള,സലാമി താനൂർ എന്നിവർ അറിയിച്ചു.