തൃശൂര്‍-തൃശ്ശൂരില്‍ സ്വകാര്യബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സണ്‍സ് എന്ന ഓര്‍ഡിനറി ബസിന് പുറകില്‍ എം എസ് മേനോന്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്.എം എസ് മേനോന്‍ ബസിലെ യാത്രികരാണ് പരിക്കേറ്റ യാത്രക്കാരില്‍ കൂടുതലും. ഇവരെ സമീപത്തെ ലാല്‍ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയില്‍ ഗതാഗതം അര മണിക്കൂര്‍ തടസപ്പെട്ടു.