Sorry, you need to enable JavaScript to visit this website.

ലഹരിവസ്തുക്കൾക്കായുള്ള പരിശോധനയ്ക്കിടെ യുവാവിന്റെ കാറിൽ കണ്ടെത്തിയത് വൻ സ്‌ഫോടക വസ്തുക്കൾ

കാസർഗോഡ് - ലഹരി വസ്തുക്കൾ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ യുവാവിന്റെ വീട്ടിൽനിന്നും പിടികൂടിയത് വൻ സ്‌ഫോടക വസ്തു ശേഖരം. കാസർഗോഡ് ചെർക്കള മൂളിയാർ കെട്ടുംകല്ലിലാണ് സംഭവം. മൂളിയാർ കെട്ടുംകല്ല് കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽനിന്നാണ് സ്‌ഫോടക വസ്തുകൾ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറിലായിരുന്നു സ്‌ഫോടക വസ്തുകൾ സൂക്ഷിച്ചിരുന്നത്.
 13 ബോക്‌സുകളിലായി 2800 ജലാറ്റീൻ സ്റ്റിക്കുകൾ, ഡീറ്റെനേറ്റർസ് 6000 എണ്ണം, സ്‌പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണം,
 എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയാണ് പിടികൂടിയത്.
 കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു. പരുക്ക് ഗുരുതരമല്ലെന്നും പ്രതിയെ കാസർക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
 എക്‌സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നും പ്രതിക്കെതിരെ കേസെടുത്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Latest News