മദീന-കാലാവസ്ഥ മാറ്റവും മഴയും കാരണം സൗദിയില്‍ നിരവധി പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ചൊവ്വ) അവധി പ്രഖ്യാപിച്ചു.
പഠനം ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് ബന്ധപ്പെട്ട സ്ഥാപനാധികാരികളും പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് മേധാവികളും അറിയിച്ചു.
നജ്‌റാന്‍, ദഹ്‌റാന്‍ ജനൂബ്, ജിസാന്‍, സറാത്ത്, അസീര്‍, യാമ്പു തുടങ്ങിയ പ്രദേശങ്ങളില്‍ പഠനം ഇന്ന് ഓണ്‍ ലൈന്‍ വഴിയായിരിക്കും. മദീനയിലെ തൈബ യൂണിവേഴ്‌സിറ്റിയും ബദറിലും മഹ്ദിലുമുള്ള അവരുടെ കോളേജുകള്‍ക്കും അവധിപ്രഖ്യാപിച്ചു.