കോഴിക്കോട്- ഒരാള്‍ വന്ദേഭാരതിനു മുന്നില്‍ ചാടി മരിച്ചു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് തകരാര്‍. കാസര്‍ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് മുമ്പിലേക്ക് എലത്തൂരിനും വെസ്റ്റ് ഹില്ലിനും ഇടയിലാണ് അജ്ഞാത വ്യക്തി ചാടി മരിച്ചത്. ട്രയിന്‍ ഇടിച്ച് ചാടിയയാള്‍ തെറിച്ചു പോയെങ്കിലും മുന്‍ഭാഗത്ത് തകരാര്‍ സംഭവിക്കുകയായിരുന്നു. ഗുജറാത്തില്‍ ഉള്‍പ്പെടെ പശുവിനെ ഇടിച്ച് വന്ദേഭാരതിന് നിരവധി തവണ തകരാറുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് എത്തിയ ട്രെയിന്‍ കൊച്ചുവേളി യാര്‍ഡിലെത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്തെ സര്‍വീസിനെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വന്ദേഭാരതിന്റെ മുന്‍ഭാഗം ഫൈബര്‍ കൊണ്ടാണുണ്ടാക്കിയത്. വിമാനങ്ങളുടേത് പോലെ എയ്‌റോ ഡൈനാമിക് രൂപമാണ് വന്ദേഭാരതിന്റേത്.