കയ്പമംഗലം- ചളിങ്ങാട് പുഴയില്‍ വീണ് ഏഴു വയസുകാരന്‍ മരിച്ചു. ചളിങ്ങാട് കരീം ഹാജി പള്ളിക്ക് സമീപം മുട്ടുങ്ങല്‍ വീട്ടില്‍ നൗഷാദിന്റേയും നദീറയുടേയും മകന്‍ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്.
സൈക്കിളുമായി വീട്ടിനു പുറത്തേക്ക് പോയ ഫര്‍ഹാനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൈക്കിളും ചെരിപ്പും പുഴക്കരയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വലവീശി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മതിലകം സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഫര്‍ഹാന്‍ വീട്ടില്‍ നിന്നും സൈക്കിളുമായി ഫര്‍ഹാന്‍ സൈക്കിള്‍ ചവിട്ടി പോകുന്ന ദൃശ്യം സമീപത്തെ സി. സി. ടി. വിയില്‍ നിന്നും ലഭിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍.