ദുബായ്- ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന കിംവദന്തികള്‍ക്ക് ചൂടുപകര്‍ന്ന് സാനിയയുടെ നിഗുഢ പോസ്റ്റ് വീണ്ടും.
അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ, സാനിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇടയ്ക്കിടെ നിഗൂഢമായ പോസ്റ്റുകള്‍ പങ്കിടുന്നുണ്ട്. വേദനിക്കുന്ന ഹൃദയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റ്. നിശബ്ദമായി വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് അല്ലാഹു സബ്ര്‍ നല്‍കട്ടെ എന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധ നേടുന്നത്.
സാനിയ മിര്‍സയുടെയും ശുഐബ് മാലിക്കിന്റെയും വിവാഹ മോചനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ മാസങ്ങളായി പ്രചരിക്കുന്നുണ്ട്. സാനിയ ഈയിടെ ഉംറ നിര്‍വഹിച്ചപ്പോള്‍ ശുഐബ് കൂടെ ഇല്ലായിരുന്നു.
അഭ്യൂഹങ്ങള്‍ തുടരുകയാണെങ്കിലും വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
അടുത്തിടെ ജിയോ ടിവിക്ക് നല്‍കിയ ഈദ് പ്രത്യേക അഭിമുഖത്തില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശുഐബ് നിഷേധിച്ചിരുന്നു.
ഭാര്യ സാനിയ മിര്‍സയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍, തങ്ങളുടെ ദാമ്പത്യം ഇപ്പോഴും ശക്തമാണെന്നായിരുന്നു ശുഐബ് മാലിക്കിന്റെ മറുപടി.