കാസര്‍കോട്-ജൂനിയര്‍ അഭിഭാഷകയുടെ കരണത്തടിച്ച സീനിയര്‍ അഭിഭാഷകയെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകയായ വൈനിങ്ങാല്‍ ബ്രാഞ്ച് അംഗവുമായ എം.ആശലതക്കെതിരെയാണ് നടപടി.
സി.പി.എം മടിക്കൈ സൗത്ത് ലോക്കല്‍കമ്മിറ്റിയാണ് പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജൂനിയര്‍ അഭിഭാഷകയും കാനത്തുംമൂല ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കവിതയുടെ പരാതിയിലാണ് നടപടി.
24നു രാവിലെ 9.30ഓടെ ഇവരുടെ ഓഫീസിലെത്തി കവിതയെ പുറത്തേക്ക് വിളിച്ചുവരുത്തി കരണത്തടിച്ചതായാണ് പരാതി. ഒരു കേസ് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സീനിയര്‍ അഭിഭാഷകയെ കുറ്റപ്പെടുത്തി പാര്‍ട്ടി ഘടകത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു.