നടി നവ്യാ നായർ ആശുപത്രിയിൽ. സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം അറിഞ്ഞത്. 'വേഗം സുഖം പ്രാപിക്കട്ടെ' എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ താരത്തിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
തന്റെ പുതു ചിത്രമായ ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിട്ടുണ്ട്.