Sorry, you need to enable JavaScript to visit this website.

അമ്മമാരുടെ കരുതല്‍  സുപ്രധാനം-കെ.സി ശോഭിത 

എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത സംസാരിക്കുന്നു. 
കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ്  കെ.സി ശോഭിത എസ്.എസ്.എല്‍.സി ഉന്നത വിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നു. 

കോഴിക്കോട്-അശുഭകരമായ കാര്യങ്ങളാണ് നമുക്കു ചുറ്റും സംഭവിക്കുന്നത്. ഈ കാലത്ത് ഓരോ അമ്മമാരുടേയും കരുതല്‍ വളരെ പ്രധാനമാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത അഭിപ്രായപ്പെട്ടു. മയക്കുമരുന്നിന്റെ ദുസ്വാധീനം ഏറെ ആശങ്കയുളവാക്കുന്നതാണ്. ഓര്‍ഗനൈസേഷന്‍ ഓഫ് സ്മോള്‍ ന്യൂസ് പേപ്പേഴ്സ് സൊസൈറ്റി എരഞ്ഞിപ്പാലത്ത് സംഘടിപ്പിച്ച എം.പി വീരേന്ദ്ര കുമാര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എസ്.എസ്.എല്‍.സി ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും  ശോഭിത വിതരണം ചെയ്തു. എം.പി വീരേന്ദ്രകുമാര്‍ സോഷ്യലിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നുവെന്നും രാഷ്ട്രീയക്കാരിലെ സാഹിത്യകാരന്‍കൂടിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ പറഞ്ഞു. ഒ.എസ്.എന്‍.എസ് പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.  സി.ഒ.ടി അസീസ് (മലയാളം ന്യൂസ്) അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറ്റക്കോയ പള്ളിക്കണ്ടി, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, ട്രഷറര്‍ സംഗീത് ചേവായൂര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സത്യജിത് പണിക്കര്‍ സ്വാഗതവും വിനയന്‍ നന്ദിയും പറഞ്ഞു.

 

Latest News