എടപ്പാൾ- അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പൊന്നാനി എക്സൈസിന്റെ പിടിയിലായി. ഇന്റലിജൻസ് ബ്യൂറോകളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടപ്പാളിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 7.895 ഗ്രാം എംഡി എം എ യുവാക്കൾ പിടിയിലായത്. പിലാക്കാട്ടരി ആനക്കല്ലിങ്ങൽ ഫായിസ്(27) കോലത്തൂർ മേലേതിൽ ഷഫീക്ക് (25)എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ,ഗണേശൻ ,ഐ. ബി പ്രിവന്റീവ് ഓഫീസർ വി. ആർ.രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഷാജു, ശരത്ത് എന്നിവർ പങ്കെടുത്തു.