ദുബായ്-പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ടെന്നിസ് താരം സാനിയ മിര്‍സ. ഈ വര്‍ഷം കളിക്കളത്തില്‍നിന്ന് വിരമിച്ച സാനിയ ഇപ്പോള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിന്റെ ടെന്നിസ് അംബാസഡറായി പുതിയ ദൗത്യം ഏറ്റെടുത്തിരിക്കയാണ്. സോണി നെറ്റ് വര്‍ക്കില്‍ ഇനി ഇന്ത്യയുടെ ടെന്നിസ് ഇതിഹാസത്തെ വിദഗ്ധ പാനലിസ്റ്റായി കാണാം.
പിതാവില്‍ നിന്നാണ് സാനിയ ടെന്നിസ് കളി ആദ്യമായി പരിശീലിക്കുന്നത്. ആറാമത്തെ വയസുമുതല്‍ ടെന്നിസ് കളിയ്ക്കാന്‍ തുടങ്ങിയ സാനിയ 2003 മുതല്‍ പ്രൊഫഷണലായി മാറി .
സാനിയ കൈവരിച്ച നേട്ടങ്ങളാണ് ഇന്ത്യയെ ആഗോള ടെന്നിസ് ഭൂപടത്തില്‍ എത്തിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2), യുഎസ് ഓപ്പണ്‍ (2), റോളണ്ട് ഗാരോസ് (1) വിംബിള്‍ഡണ്‍ (1), മൂന്ന് വനിതാ ഡബിള്‍സ് കിരീടങ്ങളും മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും ഉള്‍പ്പെടെ ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് സാനിയ.