കൊച്ചി- പഠിക്കാന്‍ സമര്‍ഥരും സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുമായ 200 വിദ്യാര്‍ഥികള്‍ക്ക് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ കീഴില്‍ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ സഹായം നല്‍കുമെന്ന് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചത്.
വിദ്യാമൃതം 3 എന്നാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം. ജി. എമ്മുമായി സഹകരിച്ച് എഞ്ചിനീറീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളില്‍ ആണ് സഹായം ലഭ്യമാക്കുകയെന്നാണ് കുറിപ്പില്‍ വിശദീകരിച്ചരിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ 9946485111, 9946484111, 9946483111 എന്നീ നമ്പറുകളും നല്‍കിയിട്ടുണ്ട്.