ജിദ്ദ - ഫൈസലിയ ഡിസിട്രിക്ടില്‍ സെറാഫി മാളില്‍ പ്രവര്‍ത്തിക്കുന്ന ഡാന്യൂബ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ അഗ്നിബാധ. രാവിലെ ആറരക്കാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബേക്കറിക്കു കീഴിലെ ഇന്ധന ടാങ്കുകളില്‍ തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ല.