തിരൂര്‍-കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയില്‍ കൊല്ലപ്പെടുത്തിയഫര്‍ഹാനയും കൂട്ടാളികളും നേരത്തെ മറ്റാരെയെങ്കിലും ഹണിട്രാപ്പില്‍ കുടുക്കിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഫോണ്‍ വിശദമായി പരിശോധിക്കും.ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു.
തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ ഇന്നലെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. വീണ്ടും കസ്റ്റഡിയില്‍ കിട്ടിയ ശേഷം കോഴിക്കോടും അട്ടപ്പാടിയിലെ അഗളിയിലുമെത്തിച്ച് തെളിവെടുക്കുക.പ്രതിയായ ഫര്‍ഹാന പലപ്പോഴും വീട്ടില്‍ നിന്ന് മാറിനില്‍ക്കാറുണ്ട്. ഇവരുടെ സ്വഭാവവും കുടുംബ പശ്ചാത്തലവും സംശയാസ്പദമാണ്. കുടുംബവീടുകളില്‍ നിന്ന് ആഭരണവും മൊബൈലുകളും മോഷ്ടിച്ചിട്ടുണ്ട്. ജോലിയിടങ്ങളില്‍ മോഷണം പതിവാക്കിയ ഷിബിലി ലഹരിക്കും അടിമയായിരുന്നു. ഗുണ്ടാ, ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ആഷിഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഷിബിലിയും ഫര്‍ഹാനയും തമ്മില്‍ ഏഴാം ക്ലാസ് മുതല്‍ ബന്ധമുണ്ട്. സിദ്ദീഖിന് തന്നോടുള്ള താത്പര്യം തിരിച്ചറിഞ്ഞ ഫര്‍ഹാന കൂട്ടുപ്രതികളുമൊത്ത് ഒരുമാസം മുമ്പാണ് ഹണിട്രാപ്പിന് പദ്ധതിയിട്ടത്. സാമ്പത്തിക ഇടപാടുകള്‍ ചൂഴ്ന്നറിയാനാണ് ഷിബിലിയെ ഹോട്ടലിലെ ജീവനക്കാരനാക്കിയത്.
18ന് ഷൊര്‍ണൂരില്‍ നിന്നാണ് ഫര്‍ഹാന കോഴിക്കോട്ടേക്ക് ട്രെയിനിലെത്തുന്നത്. മറ്റൊരു ട്രെയിനില്‍ ആഷിഖുമെത്തി. ഇവരെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷന് പുറത്തെത്തിയ ഷിബിലിയുമൊത്ത് അവസാനവട്ട മുന്നൊരുക്കം ചര്‍ച്ച ചെയ്തു. ഫര്‍ഹാനയെ കൂട്ടാന്‍ കാറില്‍ സിദ്ദീഖ് എത്തുംമുമ്പ് പ്രതികള്‍ മാറിനിന്നു. ഇരുവരും ലോഡ്ജിലെത്തിയതിന് പിന്നാലെ ഷിബിലിയും ആഷിഖും ഇവിടെയെത്തി. 19ന് രാത്രി മൃതദേഹം ചുരത്തില്‍ വലിച്ചെറിഞ്ഞ് സിദ്ദീഖിന്റെ കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ച ശേഷം ഫര്‍ഹാനയെ ഷിബിലി വീട്ടില്‍ കൊണ്ടുവിട്ടു. 24ന് വെളുപ്പിന് ഷിബിലിയും ഫര്‍ഹാനയും ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തി. രാത്രി 7.10നുള്ള ട്രെയിനില്‍ അസമിലേക്ക് കടക്കാനായിരുന്നു പദ്ധതി.