കൊല്ലം-മധുര -പുനലൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ അഞ്ച് ട്രെയിനുകളുടെ സമയത്തില്‍ ചില സ്റ്റേഷനുകളില്‍ ഇന്നുമുതല്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു.
പഴയ സമയം ബ്രാക്കറ്റില്‍:
*മധുര - പുനലൂര്‍ എക്‌സ്പ്രസ്: വഞ്ചിമണിയാഞ്ചി 1.12(1.25), തിരുനെല്‍വേലി 2.00(2.45), വള്ളിയൂര്‍ 2.40(3.22)
*ചെന്നൈ എഗ്മൂര്‍ - കന്യാകുമാരി എക്‌സ്പ്രസ്: വിരുദുനഗര്‍ 1.37(1.45), തിരുനെല്‍വേലി 3.25(3.50)
*തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ്:തൃശൂര്‍ 11.35(11.25),പൂങ്കുന്നം 11.40(11.30), ഗുരുവായൂര്‍ 12.05(11.55)
*തൃശൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസ് :തൃശൂര്‍ 6.45(6.35),പൂങ്കുന്നം 6.50(6.40), മുളങ്കുന്നത്തുകാവ് 6.57(6.47), വടക്കാഞ്ചേരി 7.06(6.55)
*കോയമ്പത്തൂര്‍ - നാഗര്‍കോവില്‍ എക്‌സ്പ്രസ്: വിരുദുനഗര്‍ 1.07(1.13) കോവില്‍പെട്ടി 1.42(1.52),വഞ്ചിമണിയാഞ്ചി 2.20(2.50), തിരുനെല്‍വേലി 3.05(3.25).