കണ്ണൂർ - കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. യുവതി അടക്കം രണ്ടുപേരിൽനിന്നായി ഒന്നരക്കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തതായി ഡി.ആർ.ഐയും കസ്റ്റംസും അറിയിച്ചു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൾ റഷീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തതായിത്തത്.
വനിതാ ലീഗിനെ സുഹ്‌റ മമ്പാടും അഡ്വ. കുൽസുവും വീണ്ടും നയിക്കും; നസീമ ടീച്ചർ ട്രഷറർ
കോഴിക്കോട് - മുസ്‌ലിം ലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സുഹഹ്‌റ മമ്പാട് പ്രസിഡന്റായും അഡ്വ. പി കുൽസു ജനറൽ സെക്രട്ടറിയായും തുടരും. നസീമ ടീച്ചറാണ് പുതിയ ട്രഷറർ.
ഷാഹിന നിയാസി മലപ്പുറം, റസീന അബ്ദുൽഖാദർ വയനാട്, സബീന മറ്റപ്പിള്ളി തിരുവനന്തപുരം, അഡ്വ. ഒ.എസ് നഫീസ തൃശൂർ, പി. സഫിയ കോഴിക്കോട്, മറിയം ടീച്ചർ കോഴിക്കോട്, സാജിത നൗഷാദ് എറണാകുളം (വൈസ് പ്രസിഡന്റുമാർ).
സറീന ഹസീബ് മലപ്പുറം, ബ്രസീലിയ ഷംസുദ്ധീൻ കോഴിക്കോട്, ഷംല ഷൗക്കത്ത് പാലക്കാട്, മീരാ റാണി കൊല്ലം, സാജിദ ടീച്ചർ കണ്ണൂർ, ഷീന പടിഞ്ഞാറ്റേക്കര പത്തനംതിട്ട, ലൈല പുല്ലൂനി മലപ്പുറം (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു സഹ ഭാരവാഹികൾ.
അഡ്വ. നൂർബീന റഷീദ്, ഖമറുന്നിസ അൻവർ, അഡ്വ. കെ.പി മറിയുമ്മ, ജയന്തി രാജൻ, സീമ യഹ്യ ആലപ്പുഴ, അഡ്വ. റംല കൊല്ലം, റോഷ്‌നി ഖാലിദ് കണ്ണൂർ, അഡ്വ. സാജിദ സിദ്ധീഖ് എറണാകുളം, ജുബൈരിയ്യ ടീച്ചർ ഇടുക്കി, സാബിറ ടീച്ചർ പാലക്കാട്, ആയിഷ താഹിറ കാസർഗോഡ് എന്നിവർ ഭാരവാഹികളെ കൂടാതെ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
കൗൺസിൽ യോഗം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഭാരവാഹികളായ ഉമ്മർ പാണ്ടികശാല, സി.എച്ച് റഷീദ് പ്രസംഗിച്ചു.