Sorry, you need to enable JavaScript to visit this website.

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ (ഇടുക്കി) - വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയിൽ ഇസ്മായിൽ(64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. 
 ഹലീമയെ മുറിക്കുള്ളിൽ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും ഇസ്മായിലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നു പോലീസ് പറഞ്ഞു. വഴക്കിനിടെ ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ഇസ്മായിൽ് തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. 
 വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരനായ മകൻ മാഹിൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ചലനമറ്റ് കിടക്കുന്ന ഉമ്മയെ കണ്ടത്. ഈ സമയം മൊബൈലിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ ഇസ്മായിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു. പിന്നീട് ബന്ധപ്പെട്ടവരെയെല്ലാം  വിവരമറിയിച്ച് വീടിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇസ്മായിലിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
 

Latest News