ന്യൂദല്‍ഹി- ഫേസ്ബുക്ക് ഇന്ത്യയുടെ നടപടികള്‍ക്കെതിരെ ആക്ടിവിസ്റ്റ് മാരി മെന്നല്‍ ബെല്‍ ഉള്‍പ്പെടെയുള്ള ഓഹരി ഉടമകള്‍ പ്രമേയവുമായി രംഗത്ത്. മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ലെന്നും ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഓഹരി ഉടമകള്‍ പ്രമേയത്തില്‍ പറയുന്നുണ്ട്. പ്രമേയം മെയ് 31ന് പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി. ജെ. പിയുമായി ഫേസ്ബുക്ക് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് തെളിവുകള്‍ വിശദമായി പരിശോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍, തുല്യത, സുരക്ഷിതത്വം, സ്വകാര്യത എന്നിവയെല്ലാം ഫേസ്ബുക്ക് ഇപ്പോഴും മാനിക്കുന്നുണ്ടെന്നും പ്രമേയത്തിന് മറുപടിയായി ഫേസ്ബുക്ക് വ്യക്തമാക്കി.