Sorry, you need to enable JavaScript to visit this website.

മരുമകനെ കുത്തിക്കൊന്നത് മദ്യപാനത്തിനിടെ, സ്വത്തിനെപ്പറ്റി പറഞ്ഞത് പ്രകോപനമായി

തൃശൂര്‍-  ഭാര്യ പിതാവിന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സ്വത്തുതര്‍ക്കം.  മണലിത്ര സ്വദേശി ഒറ്റയില്‍ വീട്ടില്‍   ശ്രീകൃഷ്ണനാണ് (48) കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ വാടക വീട്ടില്‍ വെച്ചാണ് സംഭവം
ഭാര്യാ പിതാവ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുടുബതര്‍ക്കങ്ങളാണ് കാരണം എന്നാണ്  വിവരം. പ്രതിയെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട ശ്രീകൃഷ്ണന്റെ ഭാര്യാമാതാവ് ദല്‍ഹിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് ഭാര്യാ പിതാവ് മരണപ്പെട്ട ശ്രീകൃഷ്ണനോടും കുടുംബത്തോടും ഒപ്പമാണ് താമസിച്ചു വരുന്നത്.
ശ്രീകൃഷന്റെ ഏക മകള്‍ കോലഴി ചിന്‍മയ വിദ്യാലത്തിലാണ് പഠിക്കുന്നത് കുട്ടിയുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് കുറച്ച് മാസം  മുന്‍പ് ശ്രീകൃഷ്ണനും കുടുംബവും കോലഴിയിലേക്ക് താമസം മാറിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
കോലഴിയില്‍  മരുമകനെ ഭാര്യ പിതാവ് കുത്തി കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടയുണ്ടായ വാക്കു തര്‍ക്കത്തിലാണന്ന് പോലീസ്. മരുമകനെ കുത്തിക്കൊലപ്പെടുത്തിയ
മണലിത്തറ ഒറ്റയില്‍ ഉണ്ണികൃഷ്ണനെ (69)   വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കോലഴിയിലെ വീട്ടില്‍ മദ്യപിച്ചിരിക്കുന്നതിനിടെ സ്വത്ത് സംബന്ധിച്ച തര്‍ക്കത്തിനിടെ പ്രതി കൈയില്‍ കിട്ടിയ  ആയുധം ഉപയോഗിച്ച് ശ്രീകൃഷ്ണനെ കുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് ശ്രീകൃഷ്ണന്‍ മരിച്ചു. കൊല്ലപ്പെട്ട ശ്രീകൃഷ്ണന്റെ അമ്മാവന്‍ കൂടിയാണ് പ്രതി ഉണ്ണികൃഷ്ണന്‍.

 

Latest News