പാലക്കാട് - ട്രെയിനില്‍ അരയില്‍ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റെ പിടിയില്‍. ഈരാറ്റുപേട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റ്ും മുസ്ലീം ലീഗ് പ്രാദേശിക നേതാവുമായ നടക്കല്‍ സ്വദേശി കരീം മന്‍സിലില്‍ മുഹമ്മദ് ഹാഷിം(52) ആണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്. 2010-15 കാലയളവില്‍ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിന്റായിരുന്നു മുഹമ്മദ് ഹാഷിം. പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്. അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്.