തിരുവനന്തപുരം- മെയ് 31ന് വിരമിക്കാനിരിക്കെ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക കാരേറ്റ് പേടിക്കുളം സ്വദേശി മിനി (56)യാണ് മരിച്ചത്.
വെഞ്ഞാറമൂട്ടിലെ ഭക്ഷണശാലയിലാണ് സഹപ്രവര്‍ത്തകര്‍ ചടങ്ങ് ഒരുക്കിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ എത്തിയ മിനി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.