ജിദ്ദ - സിറിയയിലെ സൗദി എംബസി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സൗദി സാങ്കേതിക സംഘം ദമാസ്‌കസിലെത്തി. ഡെലിഗേറ്റ് മന്ത്രി ഗാസി ബിന്‍ റാഫിഅ് അല്‍അനസിയുടെ നേതൃത്വത്തിലുള്ള സൗദി സംഘം ദമാമസ്‌കസില്‍ സിറിയന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ച് സിറിയന്‍ വിദേശ മന്ത്രിയുടെ അസിസ്റ്റന്റ് ഡോ. അയ്മന്‍ സൂസാനുമായും വിദേശ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ വിഭാഗം മേധാവി അന്‍ഫവാന്‍ നായിബുമായും കൂടിക്കാഴ്ച നടത്തി. സൗദി സംഘത്തിന്റെ ദൗത്യം എളുപ്പമാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണകളും സഹായ, സൗകര്യങ്ങളും നല്‍കാനുള്ള സന്നദ്ധത ഡോ. അയ്മന്‍ സൂസാന്‍ പ്രകടിപ്പിച്ചു.