മക്ക - നാളെ ഉച്ചക്ക് ദുഹ്ര്‍ ബാങ്ക് സമയത്ത് 12.18 ന് സൂര്യന്‍ വിശുദ്ധ കഅ്ബാലയത്തിനു നേര്‍ മുകളില്‍ വരും. ഈ വര്‍ഷം കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ സൂര്യന്‍ വരുന്ന ആദ്യ പ്രതിഭാസമാണ് ഇന്നത്തെത്. വിശുദ്ധ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ സൂര്യന്‍ വരുന്ന സമയത്ത് കഅ്ബാലയത്തിനും മക്കയിലെ മറ്റു കെട്ടിടങ്ങള്‍ക്കും തീരെ നിഴലുണ്ടാകില്ല.
സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ വരുന്ന സമയം പ്രയോജനപ്പെടുത്തി പഴയ കാലത്ത് ഖിബ്‌ല ദിശ ആളുകള്‍ കൃത്യമായി നിര്‍ണയിച്ചിരുന്നു. ഈ സമയത്ത് ലോകത്ത് എവിടെയും ഒരു വടി ഭൂപ്രതലത്തില്‍ കുത്തിനിര്‍ത്തിയാല്‍ വടിയുടെ നിഴലിന്റെ നേര്‍ എതിര്‍ദിശയിലാകും ഖിബ്‌ലയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ മാജിദ് അബൂസാഹിറ പറഞ്ഞു.