തൃശൂര്‍ - തൃശൂരിലെ വരവൂര്‍ തളിയില്‍ വീട്ടുപറമ്പില്‍ നാളികേരം പെറുക്കി കൂട്ടുന്നതിനിടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ് (61)മരിച്ചത്. വൈകുന്നേരം വീട്ടുപറമ്പില്‍ നിന്ന് നാളികേരം പെറുക്കുന്നതിനിടെ രാജീവിന്റെ അടുത്തേക്ക് പാഞ്ഞ് വന്ന കാട്ടുപന്നി നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി. നിലവിളികേട്ട് ഓടി വന്ന വീട്ടുകാര്‍ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.