ഖുലൈസ്- കെ.എം.സി.സി ഖുലൈസ് ഏരിയ കമ്മിറ്റി സമാഹരിച്ച ഇ.ഒ സെന്റര്‍, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍, കെ എം സി സി മെഡിക്കല്‍ സെന്റര്‍ എന്നിവയിലേക്കുള്ള ഫണ്ടുകള്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. രാഷ്ട്രീയ മത ജാതി ഭേദമന്യേ മുഴുവന്‍ സാധരണക്കാര്‍ക്കും രോഗങ്ങള്‍ കൊണ്ട് പ്രയാസപെടുന്നവര്‍ക്കും ആശ്രയമായി പ്രവര്‍ത്തിക്കുന്ന മുസ്ലി ലീഗിന്റെയും കെ എം സി സിയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഫണ്ട് സമാഹരിച്ചത്. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി എന്നിവര്‍ക്ക് ഖുലൈസ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ ഫണ്ട് കൈമാറി. ഷുക്കൂര്‍ ഫറോഖ്,നാസര്‍ ഓജര്‍,ഷാഫി മലപ്പുറം,ആരിഫ് പഴയകത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു