Sorry, you need to enable JavaScript to visit this website.

ഖമീസില്‍ കാവ്യസന്ധ്യ സംഘടിപ്പിച്ചു

കാവ്യസന്ധ്യ റസാഖ് കിണാശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

ഖമീസ് മുശൈത്ത്-അല്‍ ജനൂബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മലയാളം വിഭാഗം അസീര്‍ മേഖലയിലെ കലാസാംസ്‌കാരിക, വിദ്യഭ്യാസ മേഖലകളിലെ പ്രമുഖരെയും വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് കാവ്യസന്ധ്യ സംഘടിപ്പിച്ചു.
അല്‍ ജനൂബ് കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ വിവിധ ഭാഷാ കമ്മ്യൂണിറ്റികളെ ഉള്‍ക്കൊള്ളിച്ച് കാവ്യോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ റസാഖ് കിണാശ്ശേരി 'കാത്തിരിപ്പ് ' എന്ന കവിത ചൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസത്തിലെ തീക്ഷ്ണമായ അനുഭവങ്ങള്‍  നമ്മെയൊക്കെ കവികളാക്കുമെന്ന് അദ്ദേഹംപറഞ്ഞു. അല്‍ ജനൂബ് മലയാള വിഭാഗം മേധാവി മധു 'കാവ്യലോകം' എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്നു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും മേഖലയിലെ കലാകാരന്മാരുടേയും എഴുത്തുകാരുടേയും കവിതാവതരണവും ഗാനാലാപനങ്ങളും നടന്നു.
ജലീല്‍ കാവനൂര്‍, മഹസൂം അറക്കല്‍, ഡോ. ലുഖ്മാന്‍, ഉസ്മാന്‍ കിളിയമണ്ണില്‍, ആര്‍ട്ടിസ്റ്റ് സുമേഷ്, റഫീഖ് വയനാട്, ബഷീര്‍, ലേഖ സജികുമാര്‍, എന്നിവര്‍ ആശംസ നേര്‍ന്നു. സരിത ടീച്ചര്‍ സ്വാഗതവും ഷീബ ടീച്ചര്‍ നന്ദിയും പറഞ്ഞു

 

Latest News