ലോകത്ത് അഞ്ചുകോടി 'ആധുനിക അടിമകള്‍'; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ജനീവ- ലോകത്താകമാനം അഞ്ചുകോടി 'ആധുനിക അടിമകളു'ണ്ടെന്നും അതിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെ തള്ളിവിടുന്ന രാജ്യം ഇന്ത്യയാണെന്നും ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ. എല്‍. ഒ) റിപ്പോര്‍ട്ട്. നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലായി ഇന്ത്യയില്‍ 1.1 കോടി പേര്‍  'ആധുനികകാല അടിമകള്‍' ആണെന്നാണ് ഐ. എല്‍. ഒ കണക്കു പുറത്തുവിട്ടിരിക്കുന്നത്. 

ലോകത്തെ അഞ്ചുകോടി ആധുനിക അടിമകളില്‍ പകുതിയും ജി 20 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2021 അവസാനം വരെ ലോകമെമ്പാടും 2.8 കോടി പേര്‍ നിര്‍ബന്ധിത ജോലിയിലേക്കും 2.2 കോടി പേര്‍ നിര്‍ബന്ധിത വിവാഹത്തിലേക്കും എടുത്തെറിയപ്പെട്ടിട്ടുണ്ട്. ആധുനിക ്ടിമകള്‍ ലോകത്തെ 160 രാജ്യങ്ങളിലായാണുള്ളത്. ഇന്ത്യക്ക് പുറമേ ദക്ഷിണ കൊറിയ, എരിത്രിയ, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളിലും കൂടുതല്‍ പേരുണ്ട്. 

ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്ക് ഫ്രീയുമായി ചേര്‍ന്നാണ് ഐ. എല്‍. ഒ ഈ വിഷയത്തില്‍ പഠനം നടത്തിയത്. 2030 ആകുമ്പോഴേക്കും 'ആധുനിക അടിമത്തം' അവസാനിപ്പിക്കാനാണ് ഐ. എല്‍. ഒയുടെ ലക്ഷ്യം.

Latest News